തിരുവനന്തപുരം:സിവിൽ എൻജിനിയറിംഗ് കോച്ചിംഗ് സെന്ററായ സിവിലിയൻസിന്റെ ഇലക്ട്രിക്കൽ വിഭാഗമായ സെന്റർ സി, സ്വദേശി ശാസ്ത്ര പ്രസ്ഥാനം എന്നിവരുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തുന്ന എൻജിനിയർമാർക്കുള്ള സൗജന്യ വെബിനാർ സീരീസിലെ നാലാമത് വെബിനാർ ഇന്ന് വൈകിട്ട് 7ന് നടക്കും. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്ന വെബിനാറിൽ എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ആർ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രഞ്ജൻ വിജയൻ നന്ദലൻ ഇലക്ട്രിക് വാഹനങ്ങളുടെ ടെക്നോളജിയും ഭാവി സാദ്ധ്യതകളും എന്ന വിഷയത്തെപ്പറ്റി സംസാരിക്കും.
ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, എനർജി കൺസർവേഷൻ സൊസൈറ്റി, കേരള സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റ്സ് അസോസിയേഷൻ, ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ, കെ.എസ്.ഇ.ബി., എൻജിനിയേഴ്സ് അസോസിയേഷൻ, സൊസൈറ്റി ഒഫ് എനർജി എൻജിനിയേഴ്സ് ആൻഡ് മാനേജേഴ്സ് എന്നീ സംഘടനകളുമായി ചേർന്നാണ് വെബിനാർ സംഘടിപ്പിക്കുന്നത്. Centree C Electrical എന്ന യൂ ട്യൂബ് ചാനൽ വഴി ഈ സൗജന്യ വെബിനാറിൽ പങ്കെടുക്കാം.