കിളിമാനൂർ: ശവസംസ്കരണ യൂണിറ്റിലെ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. വഞ്ചിയൂർ പട്ടള , വാഴപ്പണവീട്ടിൽ മണികണ്ഠനെയാണ് (50) നഗരൂർ ആൽത്തറമൂട് ജംഗ്ഷനിലുള്ള റേഷൻ കടയുടെ മുകളിലത്തെ നിലയിൽ ഷീറ്റ് അടിച്ചിരുന്ന കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ഭാര്യയോടും മക്കളോടും പിണങ്ങി ഏറെ നാളായി ഇവിടെ ഒറ്റയ്ക്കായിരുന്നു താമസം. പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ :ബേബി. മക്കൾ: രോഹിണി, ശരത്ത്.