തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചുള്ള വലിയ ഗണപതിഹോമത്തിന്റെ അഗ്നിജ്വലനം ചടങ്ങ് ഇന്ന് വൈകിട്ട് നടക്കും. നാളെ മുതൽ 14 വരെ തന്ത്രി സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വലിയ ഗണപതിഹോമം. വലിയ ഗണപതിഹോമം ഭക്തന്മാർക്ക് വഴിപാടായി കൗണ്ടറുകൾ വഴിയും ഓൺലൈൻ വഴിയും ബുക്ക് ചെയ്യാം. വിജയദശമി ദിനത്തിൽ രാവിലെ 8.30മുതൽ വേദവ്യാസ ഭഗവാന്റെ നടയിൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള സജ്ജീകരണമുണ്ട്. നവരാത്രി ആരംഭ ദിവസമായ ആറ് മുതൽ 15 വരെ ക്ഷേത്രത്തിൽ ക്ഷേത്ര കലകളുടെ അരങ്ങേറ്റവും നടക്കും.