കല്ലമ്പലം : മഹാത്മാഗാന്ധിയുടെ 152 -ാമത് ജന്മദിനാഘോഷം കെ.ടി.സി.ടി എച്ച്.എസ്.എസിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ലാസ്സ് അസംബ്ലിയിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് ഈ കാലഘട്ടത്തിലുള്ള പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗമത്സരം നടന്നു. പുതിയ തലമുറയിൽ ഗാന്ധിയൻ ദർശനങ്ങളുടെ പ്രാധാന്യം എത്തിക്കുന്നതിനായി മഹാത്മാഗാന്ധിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന പുസ്തകം സ്കൂൾ ചെയർമാൻ എ.നഹാസ് കുട്ടികളുടെ പ്രതിനിധിയായ ഫാത്തിമയ്ക്ക് നൽകിയാണ് ഉദ്ഘാടനം ചെയ്തത്.എന്റെ ഗുരുനാഥൻ എന്ന കവിതാലാപനവും നൃത്ത ശിൽപവും ആഘോഷ പരിപാടിക്ക് മിഴിവേകി.സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു.കൺവീനർ യു.അബ്ദുൽ കലാം, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ.മീര എന്നിവർ പങ്കെടുത്തു.