mp

കുറ്റിച്ചൽ: ഭിന്നശേഷി കുട്ടികളുടെ പുനഃരധിവാസം സമൂഹത്തിന്റെ ബാദ്ധ്യതയാണെന്ന് അടൂർ പ്രകാശ്. എം.പി. കുറ്റിച്ചൽ എസ്.ജി സ്‌പെഷ്യൽ സ്‌കൂളിലെ ഗാന്ധിജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. സ്കൂൾ ഉപദേശക സമിതിയംഗം ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ജി. സ്റ്റീഫൻ. എൽ.എൽ.എ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ മാജിക്ക് പഠനക്ലാസ് ഉദ്ഘാടനവും എൽ.ഐ.സി സീനിയർ ഡിവിഷണൽ മാനേജർ ദീപാ ശിവദാസൻ വീൽ ചെയർ വിതരണവും ജില്ലാ പഞ്ചായത്തംഗം എ. മിനി കുട്ടികൾക്കുള്ള കിറ്റ് വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ടി. സുനിൽ കുമാർ, സ്‌കൂൾ മാനേജർ എസ്. ചന്ദ്രൻ, പ്രിൻസിപ്പൽ വി. ഷീബ, സൊസൈറ്റി സെക്രട്ടറി സുരേന്ദ്രൻ, ഉപദേശക സമിതിയംഗം ഉത്തരംകോട് സജു, വാർഡ് മെമ്പർ സുനിതകുമാരി,​ ഗ്രാമ പഞ്ചായത്തംഗങ്ങളായ വി. രാജീവ്, വേലായുധൻ പിള്ള, എലിസബത്ത് സെൽവരാജ് തുടങ്ങിയവർ പങ്കെടുത്തു.