കാട്ടാക്കട: യൂത്ത് കോൺഗ്രസ് കാട്ടാക്കട ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി ജയന്തി അനുസ്മരണവും മാസ്ക് വിതരണവും ഡി.സി.സി ജനറൽ സെക്രട്ടറി എസ്.സുബ്രഹ്മണ്യപിള്ള ഉദ്ഘാടനം ചെയ്തു. ടൗൺ കമ്മിറ്റി പ്രസിഡന്റ് കാട്ടാക്കട വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ടി.അനീഷ്,നിയോജക മണ്ഡലം പ്രസിഡന്റ് ഡാനിയേൽ ജെ.പാപ്പനം,വി.എസ്.അജിത് കുമാർ,ശ്രീക്കുട്ടി സതീഷ്, അജു.എം.എൽ, അനന്ദ സുബ്രഹ്മണ്യം, പ്രിയ.യു,സി.എസ്.അനിത,
നിഷാദ്,അരിസ്റ്റോ എന്നിവർ പങ്കെടുത്തു.
വെള്ളനാട്:വെള്ളനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ആർ.ഉദയകുമാർ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി സി. ജ്യോതിഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. എ.സി.ഘോഷ്, വാളിയറ മഹേഷ്, എം.സുകുമാരൻ നായർ, വിമൽ ജോസ് എന്നിവർ സംസാരിച്ചു.