kallikkad

കള്ളിക്കാട്: കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പൗരാവകാശ രേഖ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് മെമ്പർ രാധിക ടീച്ചർ, വൈസ് പ്രസിഡന്റ് ബിന്ദു.വി. രാജേഷ്, ആർ. വിജയൻ, എൽ. സാനുമതി, സദാശിവൻ കാണി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്‌ണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വിജുകുമാർ, ജനാർദ്ദനൻ നായർ, കള്ളിക്കാട് സുരേന്ദ്രൻ, അരുൺ ആസാദ്, ശ്യാംലൈജു തുടങ്ങിയവർ പങ്കെടുത്തു.