gandhi

കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ഗാന്ധിജയന്തി ആഘോഷം വിവിധ പരിപാടികളോടെ നടന്നു. രാവിലെ 10 ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ബ്ലോക്ക് പ്രസിഡന്റ് ബി.പി. മുരളി ഗാന്ധിസ്മൃതി വൃക്ഷത്തൈ നട്ടു. തുടർന്ന് ജനപ്രതിനിധികൾ ഫലവൃക്ഷ തൈകൾ നട്ടു. എം.കെ.എസ്.പിയുടെ ഭാഗമായി വനിതകൾക്കുള്ള തെങ്ങുകയറ്റ യന്ത്രം ബ്ലോക്ക് പ്രസിഡന്റ് വിതരണംചെയ്തു. ബ്ലോക്ക് അങ്കണത്തിലുള്ള പുനരുദ്ധാരണം ചെയ്ത ഹോളോബ്രിക്സ് കോംപ്ലക്സിന്റെ ഉദ്ഘാടനവും നടന്നു. വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി ശ്രീജ റാണി ജനപ്രതിനിധികൾ ജീവനക്കാർ,​ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ,​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി. ദീപ തുടങ്ങിയവർ പങ്കെടുത്തു.