gandhi

കിളിമാനൂർ:പള്ളിക്കൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷവും ഗാന്ധിയൻ ആദർശങ്ങളെ കുറിച്ചുള്ള പ്രഭാഷണവും നടന്നു.പള്ളിക്കൽ ജംഗ്ഷനിൽ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.മുഹമ്മദ് ഉല്ലാസ് ഗാന്ധിസത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡൻ്റ് എസ്.നിസ്സാം അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തഗം എ.നിഹാസ്,ഡി.സി.സി.മെമ്പർ ഗോപാലകുറുപ്പ്,ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.നിസ്സാർ, പകൽക്കുറി അനൂപ്,സിദ്ധീഖ് പകൽക്കുറി, വാർഡ് മെമ്പർ മുബാറക്ക്,നസീർ മുളംമ്പള്ളി,രാധാകൃഷ്ണൻ,മോഹനൻ കുപ്പോട് തുടങ്ങിയവർ പങ്കെടുത്തു.