വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജീവകലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കൂട്ടഓട്ടം സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായാണ് രാജ്യത്ത് യുവജന സംഘടനകൾ ഫ്രീഡം റൺ നടത്തുന്നത്. നെല്ലനാട് പഞ്ചായത്ത് അങ്കണത്തിൽ ഗ്രാമ പഞ്ചായത്തംഗം എൽ.എസ്. മഞ്ജു കൂട്ടഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു. വെഞ്ഞാറമൂട്ടിൽ നിന്ന് പാലവിള കോട്ടപ്പുറത്തേക്കായിരുന്നു കൂട്ടഓട്ടം നടത്തിയത്.
തുടർന്ന് സെന്റ് ജോൺസ് കൺവെൻഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായർ, മലങ്കര മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാ. ജോസ് കിഴക്കേടത്ത്, മാണിക്കൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാർ, ജനമൈത്രി കോ ഓർഡിനേറ്റർ ഷെരീർ തുടങ്ങിയവർ സംസാരിച്ചു. ജീവകല സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ഈശ്വരൻ പോറ്റി നന്ദിയും പറഞ്ഞു. പി. മധു, ആർ. ശ്രീകുമാർ, പുല്ലമ്പാറ ദിലീപ്, കെ. ബിനുകുമാർ, ഗോപകുമാർ സ്നേഹക്കൂട്, രഞ്ജിത് ഗോപൻ, കലാസംവിധായകൻ സന്തോഷ് വെഞ്ഞാറമൂട്, ജയറാം എന്നിവർ നേതൃത്വം നൽകി.