ചിറയിൻകീഴ്: ഗാന്ധി പീസ് ഫൗണ്ടേഷൻ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, സർവോദയ റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മുരുക്കുംപുഴയിൽ ഗാന്ധിജയന്തി കൂട്ടായ്‌മ സംഘടിപ്പിച്ചു. മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്‌തു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. രഞ്ജിനി, വാർഡ് മെമ്പർ കെ.പി. ലൈല, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജി. സുന്ദർശനൻ എന്നിവർ പങ്കെടുത്തു. യോഗത്തിൽ റസിഡന്റ്സ് അസോസിയേഷനിൽപ്പെട്ട ഭവനങ്ങളിൽ വിതരണം ചെയ്യാനുള്ള മാസ്‌ക്‌, നാപ്കിൻ, അപരാജിത ചൂർണം, ദാഹശമിനി, ചുക്ക് കാപ്പിപൊടി എന്നിവയടങ്ങിയ കിറ്റ് റസിഡന്റ്സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗം എസ്. സുമയ്‌ക്ക് നൽകികൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു.