തിരുവനന്തപുരം: ബിരുദ,ബിരുദാനന്തര അവസാന വർഷ ക്ളാസുകൾ ഇന്ന് തുടങ്ങാനിരിക്കേ, വിദ്യാർത്ഥികൾക്ക് ഹാജർ നിർബന്ധമല്ലെന്നും നാലു സമയക്രമങ്ങളിൽ ഒന്ന് കോളേജ് അധികൃതർക്ക് തിരഞ്ഞെടുക്കാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു.

കാേളേജുകളിലെ സൗകര്യം അനുസരിച്ച് പകുതി വിദ്യാർത്ഥികൾക്കായി ഒന്നിടവിട്ട ദിവസങ്ങളിലോ, ഷിഫ്ട് അടിസ്ഥാനത്തിലോ പ്രവർത്തിക്കാം.

കോളേജുകൾ, ഹോസ്റ്റലുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ സി.എഫ്.എൽ.ടി.സികളും സി.എസ്.എൽ.ടി.സികളും ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അദ്ധ്യാപകരെ തിരിച്ച് വിളിക്കുമ്പോൾ പകരം വോളണ്ടിയർമാരെ കണ്ടെത്തണം. സ്ക്കൂളുകളിൽ ഡോക്ടർമാരുടെ നിരീക്ഷണം ഉറപ്പാക്കണം.സർക്കാർ ആശുപത്രികളിൽ ആന്റിജൻ കിറ്റുകൾ ഉറപ്പാക്കണം.

ക്ളാസ് സമയം

8.30-1.30

9.30- 3

9.30-3.30

1- 4വരെ

യുക്തമായത് തിരഞ്ഞെടുക്കാം.

എൻജി. കോളേജിൽ പ്രതിദിനം ആറു മണിക്കൂർ.