വർക്കല: എൻ.സി.പി വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിജി സന്ദർശിച്ച ശിവഗിരിയിൽ നിന്ന് ഗാന്ധി സ്‌മൃതി യാത്ര നടത്തി. എൻ.സി.പി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ. വർക്കല ബി. രവികുമാർ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് എൻ.ശക്തിധരൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എസ്. സുനിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ അഭിരാജ്, ജെ.സുരേഷ് ലാൽ, ബി. ശിവപ്രസാദ്, എ. സുരേഷ്, ഉദയകുമാർ, ജയകുമാർ, ബിജു എന്നിവർ സംസാരിച്ചു. സ്‌മൃതി യാത്രയുടെ ഭാഗമായി വർക്കല ടൗണിലെ അംബേദ്കർ പ്രതിമയിൽ പ്രവർത്തകർ പുഷ്പാർച്ചനയും നടത്തി.