kocha

പാങ്ങോട്: പാങ്ങോട് പഞ്ചായത്തിലെ കൊച്ചാലുംമൂട് അങ്കണവാടി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ അശ്വതി പ്രദീപ് അദ്ധ്യക്ഷയായ ചടങ്ങിൽ വാർഡംഗം പി. സിമി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജീന, ബ്ലോക്ക് മെമ്പർ ശ്രീകല, വികസന സ്റ്റാൻഡിംഗ് ചെയർമാൻ ഷീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ അൻവർ,​ വാർഡംഗങ്ങളായ അബ്ദുൾ കരിം, ഫാത്തിമ, ബിന്ദു, മഞ്ചുള, ലതിക, മോളി, ഷാനവാസ്, ദിലീപ് കുമാർ, ശാരി പ്രസാദ്, റീന, ശ്രീലത, മനോജ് എന്നിവർ പങ്കെടുത്തു.