വർക്കല: ശിവഗിരി ശ്രീ നാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീം, വർക്കല കൃഷിഭവൻ, എസ്.എൻ.ട്രസ്റ്റ് മാനേജുമെന്റ്, പൂർവ്വ വിദ്യാർത്ഥി സംഘടന എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കിയ മഴമറ കാർഷിക പദ്ധതിയിലെ രണ്ടാംഘട്ട തൈ നടീലിന്റെ ഉദ്ഘാടനം വർക്കല കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രേമ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത, എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി. എസ്.ആർ.എം, കൃഷി ഓഫീസർ രാധാകൃഷ്ണൻ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ജി. ശിവകുമാർ, പ്രോഗ്രാം ഓഫീസർമാരായ പി.കെ. സുമേഷ്, വീനസ്. സി.എൽ, വോളന്റിയർമാരായ അഭിനവ്, വൈഷ്ണവ്, നന്ദു ലാൽ തുടങ്ങിയവർ പങ്കെടുത്തു.