മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതഗ്രാമം ജനകീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെയും, മത്സ്യക്കൃഷിയുടെ വിളവെടുപ്പിന്റെയും ഉദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മുരളി, ചന്ദ്രബാബു, ലൈജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.എസ്. ശ്രീകണ്ഠൻ, ശ്രീകല, അജിത, ജയ ശ്രീരാമൻ, ഡോക്ടർ സജീവ്, ബി.ഡി.ഒ ലെനിൻ, ജോയിന്റ് ബി.ഡി.ഒ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.