photo1

പാലോട്: വയോജന ദിനത്തിൽ കിടപ്പു രോഗികൾക്ക് വീട്ടിലെത്തി 97 ശതമാനത്തോളം രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷനിൽ പൂർത്തിയാക്കി പാലോട് സർക്കാർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ. 18 വയസ്സു മുതൽ പ്രായമുള്ളവരിൽ കൊവിഡ് ബാധിതരായവരൊഴികെ മുഴുവൻ പേർക്കും വാക്സിനേഷൻ നേരത്തേ തന്നെ പൂർത്തിയാക്കി. അന്യസംസ്ഥാന തൊഴിലാളികൾക്കുവേണ്ടിയും ആദിവാസി മേഖലകളിലും പ്രത്യേക വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചും മുഴുവൻ പേർക്കും വാക്സിനേഷൻ നൽകി. വ്യാപാരികളുമായി സഹകരിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കുടുംബാംഗങ്ങൾക്കു വേണ്ടിയും വാക്സിനേഷൻ ഉറപ്പാക്കിയും ആണ് പഞ്ചായത്തിന്റെയും ആരോഗ്യ പ്രവർത്തകരുടേയും ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിൽ ഈ നേട്ടം കരസ്ഥമാക്കിയത്. പഞ്ചായത്ത്, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, സന്നദ്ധ സേനാഗംങ്ങൾ തുടങ്ങിയവരുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിന് മെഡിക്കൽ ഓഫീസർ ഡോ. ജോർജ് മാത്യു നേതൃത്വം നൽകി. സീനിയർ നഴ്സ് അനിത, നഴ്സുമാരായ അഹല്യ, രാഗി, ആതിര, ആശ വർക്കർമാരായ ബിന്ദു, മഹാലക്ഷമി തുടങ്ങിയവരാണ് വീടുകളിലെത്തി വാക്സിനേഷൻ നൽകിയത്.