general

ബാലരാമപുരം: ഗാന്ധിജയന്തിയോടനുബന്ധിച്ച് ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരം നെയ്യാറ്റിൻകര റോഡിൽ എച്ച്.പി പെട്രോൾ പമ്പ് മുതൽ കല്ലമ്പലം വരെ ശുചീകരണം നടത്തി. ബി.ജെ.പി നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു,​ മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. ഷിബുകുമാർ,​ മണ്ഡലം ജനറൽ സെക്രട്ടറി എ. ശ്രീകണ്ഠൻ,​ പഞ്ചായത്ത് മെമ്പർമാരായ പുള്ളിയിൽ പ്രസാദ്,​ സുനിത,​ ആശ,​ കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പാറക്കുഴി അജി,​ നോർത്ത് ഉപാദ്ധ്യക്ഷൻ അകരത്തിൻവിള വേണു,​ ജനറൽ സെക്രട്ടറി അനിൽരാജ്,​ പഞ്ചായത്ത് സെക്രട്ടറി സനൽ,​ പാർട്ടി ഭാരവാഹികളായ കുമാരസ്വാമി,​ വില്ലിക്കുളം ഷിബുമോൻ,​ ആലുവിള മുരുകേശൻ,​ മാടൻകോവിൽ വിജയകുമാർ,​ സതീഷ് അകരത്തിൻവിള എന്നിവർ നേതൃത്വം നൽകി.