മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് സാക്ഷരത മിഷനും സംയുക്തമായി ഗാന്ധി ജയന്തി ദിനാഘോഷവും തുല്യത പഠിതാക്കളുടെ വിജയോത്സവവും സംഘടിപ്പിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പ്രസിഡന്റ് എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയവരെ യോഗത്തിൽ അഭിനന്ദിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിനകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ടി. മനോജ്, രജിത്ത്, മഞ്ജു, അഖില, ജില്ലാ കോ -ഓർഡിനേറ്റർ രമേഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജികുമാർ, ജി.ഇ.ഒ. ശ്രീകല, നോഡൽ പ്രേരക് കസ്തൂരി എന്നിവർ സംസാരിച്ചു.