കാട്ടാക്കട: ചരിത്ര വസ്തുതകൾ തമസ്കരിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ കെ.പി.എസ്.ടി.എ കാട്ടാക്കട സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാട്ടാക്കട ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന സദസ് എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് കോൺക്ലിൻ ജിമ്മി ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് വട്ടപ്പാറ അനിൽ വിഷയ അവതരണം നിർവഹിച്ചു. സബ് ജില്ലാ സെക്രട്ടറി എൻ.പി.ജയപ്രകാശ്, ജോയിന്റ് സെക്രട്ടറി ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.