പാലോട്: ബി.ജെ.പിയുടെ നേതൃത്വത്തിൽ നന്ദിയോട് പഞ്ചായത്തിൽ നടന്ന ശുചീകരണ യജ്ഞം ബി.ജെ.പി വാമനപുരം നിയോജക മണ്ഡലം പ്രസിഡന്റ് അജിത് പെരിങ്ങമ്മല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനു ജനമിത്ര, പഞ്ചായത്തംഗം രാജേഷ്, എൻ.സി. ചന്ദ്രദാസ്, വിഷ്ണു പവ്വത്തൂർ ,അരുൺ ആലംപാറ, പാലുവള്ളി വിനീഷ് എന്നിവർ നേതൃത്വം നൽകി. ഇയ്യക്കോട് ആദിവാസി ഊരിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷം ഊരുമൂപ്പൻ ബാലകൃഷ്ണൻ കാണി, ഇടവം ഷാനവാസ്, അനിൽകുമാർ, സ്മിത, ശരണ്യ, സന്ധ്യ, വിജയകുമാരി തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി.എസ്. രമേശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജ് കുമാർ, ജി. സാജു, പി. ജീവൻ കുമാർ, സിനോജ്, ഫസിലുദ്ദീൻ, പേയ്ക്കാമൂല മോഹനൻ, ബൈജു, അമൽ, അഖിലേഷ്, ആദർശ്, അരുൺ, ശ്രീജിത്, എന്നിവർ നേതൃത്വം നൽകി. ആലുംകുഴി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ദിനാഘോഷം ഗ്രാമപ‌ഞ്ചായത്ത് മെമ്പർ കാനാവിൽ ഷിബു ഉദ്ഘാടനം ചെയ്തു. ആലുംകുഴി ചന്ദ്രമോഹനൻ, ഷൈജു ആലുംകുഴി തുടങ്ങിയവർ നേതൃത്വം നൽകി.