പൂവാർ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. അരുമാനൂർ ശ്രീനയിനാർ ദേവ ക്ഷേത്രാങ്കണത്തിൽ അർജ്ജുൻ, അഭിഷേക് എന്നിവർ സ്കോളർഷിപ്പ് ഏറ്റുവാങ്ങി. സമംഗ ചാരിറ്റബിൽ ട്രസ്റ്റ് ജില്ലാ കോ - ഓർഡിനേറ്റർ ദീപു അരുമാനൂർ, എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ സൈബർ സേന ചെയർമാൻ അരുമാനൂർ സജീവ്, എസ്.എൻ.ഡി.പി യോഗം അരുമാനൂർ ശാഖാ പ്രസിഡന്റ് ചന്ദ്രശേഖരൻ, എം.എസ്. പ്രദീപ്, അരുമാനൂർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.