photo

നെടുമങ്ങാട്: മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാർഷികത്തിൽ നെടുമങ്ങാട് താലൂക്കിൽ വിവിധ കേന്ദ്രങ്ങളിൽ സന്നദ്ധ സംഘടനകളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും സംഘടിപ്പിച്ചു. ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പൂവത്തൂർ എൽ.പി സ്കൂളിൽ മുഴുവൻ ക്ലാസ് മുറികളും ശുചീകരിച്ചു.ബഞ്ചുകളും ഡസ് ക്കുകളും ക്ലാസ് മുറികളും പി.ടി.എ, അദ്ധ്യാപകർ എന്നിവരുടെ സഹകരണത്തോടെയാണ് വൃത്തിയാക്കിയത്. പി.ടി.എ പ്രസിഡന്റ് പി.വി രഞ്ചുനാഥ്, ഹെഡ്മിസ്ട്രസ് സുധാകുമാരി, ലൈബ്രറി സെക്രട്ടറി നിപിൻ ടി.എസ്, വി.കെ ഷൈജു, ബി.രജിത്, ആർ.ആർ രാഹുൽ, അനീഷ് കുമാർ, സന്ധ്യ എന്നിവർ നേതൃത്വം നല്കി. കേരള യുവജന ക്ഷേമ ബോർഡിന്റെയും ജില്ലാ യുവജന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രി ശുചീകരിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു. കവിതയുടെ അദ്ധ്യക്ഷതയിൽ രഞ്ജിത്ത് കൃഷ്ണ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വസന്തകുമാരി, സൂപ്രണ്ട് ഡോ.നിത, യുവജന ക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ എ.എം അൻസാരി, ആർ.എസ് ചന്ദ്രികാദേവി, നഴ്സിംഗ് സുപ്രണ്ട് മിനി, സ്റ്റാഫ് സെക്രട്ടറി ബാലകൃഷണൻ, കൗൺസിലർ ആദിത്യ, വോളന്ററി കാപ്ടൻ അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു. അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, കുട്ടികളുടെ പ്രഭാഷണം, എസ്.പി.സി കുട്ടികളുടെ വൃക്ഷത്തൈനടീൽ, ഗ്രന്ഥശാല സന്ദർശനം, അക്ഷരവൃക്ഷം നടീൽ, ഓൺലൈൻ വിമുക്തി ബോധവത്കരണ ക്ലാസ് എന്നിവ നടത്തി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ . പി.കെ ജയരാജ് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് ഇ.കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ എസ്.മണികണ്ഠൻ, പ്രിൻസിപ്പൽ ഓം പ്രകാശ്, ഷജീർ . എൻ. മോളി, സുബ്രഹ്മണ്യൻ, ഹൃദ്യ , സഗ്‌മ , സ്റ്റാഫ് സെക്രട്ടറി റജി എന്നിവർ പങ്കെടുത്തു. കരുപ്പൂര് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 കേന്ദ്രങ്ങളിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ കരുപ്പൂര് എം.ശ്രീകുമാറിന്റെ സ്മൃതികുടീരത്തിൽ അനുസ്മരണയോഗവും നടന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കരുപ്പൂര് ഷിബുവിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. സി.ഡി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.തേക്കട അനിൽകുമാർ, നെട്ടിറച്ചിറ ജയൻ, ബ്ലോക്ക് കോൺ.കമ്മറ്റി പ്രസിഡൻ്റ് അഡ്വ.എസ്.അരുൺകുമാർ,ടി.അർജുനൻ, അഡ്വ.മഹേഷ് ചന്ദ്രൻ,കരുപ്പൂര് സുരേഷ്, ഇരുമരം സജി, ഒ.എസ് ഷീല, ഹാഷിം റഷീദ്, മന്നൂർക്കോണം രാജേഷ്, വലിയമല മോഹനൻ, കണ്ണാറം കോട് സുധൻ, മുരളീധരൻ നായർ, ജി.എൽ രജീഷ് തുടങ്ങിയവർ അനുസ്മരിച്ചു.