നെടുമങ്ങാട്: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി നെടുമങ്ങാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഗവൺമെന്റ് കോളേജിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പൊലീസ് സ്റ്റേഷൻ, എ.എസ്.പി ഓഫീസ് എന്നിവിടങ്ങളിലും ശുചീകരണവും അണുനശീകരണം നടത്തി.ഗവണ്മെന്റ് കോളേജിൽ ക്ലാസ് മുറികളിൽ അണു നശീകരണം നടത്തി. താലൂക്ക് ചെയർമാൻ വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി പുലിപ്പാറ മണികണ്ഠൻ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ്.ജോയ് ഉദ്ഘാടനം നിർവഹിച്ചു.വൈസ് ചെയർമാൻ സതീഷ്കുമാർ, ട്രഷറർ ഗോപാലകൃഷ്ണൻ, ജില്ലാ സമിതി അംഗം ഗംഗാധര ശർമ, മുൻ ചെയർമാൻ ശശിധരൻപിളള, രാജലക്ഷ്മി, സുഭാഷ് ചന്ദ്രൻ, അജികുമാർ, രാമചന്ദ്രൻ നായർ, മോഹനൻ, ബിനുകുമാർ, ഉഴമലയ്ക്കൽ ബാബു, പ്രൊഫ. സുജൻ, സ്റ്റാഫ് അംഗം രാജേഷ്, എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.