നെയ്യാറ്റിൻകര: കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഏർപ്പെടുത്തിയ ഗാന്ധിമാർഗ്ഗ സേവാ പുരസ്കാരം മാധവി മന്ദിരം ലോകസേവാ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ സമ്മാനിച്ചു. ഗാന്ധിയൻ ചിന്തകളുടെ പ്രചാരണം, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ, സന്നദ്ധ സേവന രംഗത്തെ മാതൃകാപരമായ സേവനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. ഊരൂട്ടുകാല മാധവീ മന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. രഞ്ജിത്ത് അദ്ധ്യക്ഷനായി. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ. ഷിബു, കൗൺസിലർ കൂട്ടപ്പന മഹേഷ്, നെയ്യാറ്റിൻകര സി.ഐ വി.എൻ. സാഗർ, രവിശങ്കർ, ജി. ജിജോ, മണലൂർ ഷാജി, എസ്. ഷാജു കുമാർ, അരവിന്ദ്, എസ്.എൽ. പ്രശാന്ത്, എം. ഗോപകുമാർ എന്നിവർ പങ്കെടുത്തു. ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി കെ.വൈ.പി.സി.അംഗങ്ങൾ മാധവീ മന്ദിരത്തിലെ ഗാന്ധി മ്യൂസിയം സന്ദർശിച്ചു.