gh

വർക്കല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എമ്മിന്റെ നേതൃത്വത്തിൽ ആദരിച്ചു. ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, കോ ഓർഡിനേറ്റർ ശിവകുമാർ, വർക്കല യൂത്ത്മൂവ്മെന്റ് ശിവഗിരി യൂണിയൻ ചെയർമാൻ അനൂപ് വെന്നികോട്, കൺവീനർ രജനു പനയറ, സുനിൽ പ്ലാവഴികം തുടങ്ങിയവർ സന്നിഹിതരായിരുന്നു.