gandhi

നെയ്യാറ്റിൻകര : ഗാന്ധി മിത്ര മണ്ഡലം നെയ്യാറ്റിൻകര ഉപസമിതിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന ചടങ്ങ് ഗാന്ധിജയന്തി ദിനത്തിൽ നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു.അഡ്വ.ബി.ജയചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മഞ്ചത്തല സുരേഷ്,കൂട്ടപ്പന മഹേഷ്, രാഭായ് ചന്ദ്രൻ,കൊടങ്ങാവിള വിജയകുമാർ, ആർ.നടരാജൻ, എസ്.സുരേഷ് കുമാർ, മണലൂർ ശിവ പ്രസാദ്,ബിനു മരുതത്തൂർ,ആറാലുംമൂട് ജിനു, അമ്പലം രാജേഷ്, ജയരാജ് തമ്പി,എഡ്വിൻ എബനീസർ, തിരുപുറം സോമശേഖരൻ നായർ, ഇരുമ്പിൽ ശ്രീകുമാർ, സെൻസർ, അലൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഊരൂട്ടുകാല മാധവി മന്ദിരത്തിൽ നടന്ന ഗാന്ധി ജയന്തിദിനാഘോഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ പാലോട് രവി പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. മാധവി മന്ദിരം ലോക സേവാ ട്രസ്റ്റി സിസ്റ്റർ മൈഥിലിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര സനൽ, ആർ. സെൽവരാജ്, എം. മുഹിനു ദീൻ, അയിര സുരേന്ദ്രൻ, ജോസ് ഫ്രാങ്ക്ളിൻ, മാരായമുട്ടം സുരേഷ്, സുമകുമാര , എൻ. ശൈലേന്ദ്രകുമാർ, നിനോ അലക്സ്, വിനോദ് കോട്ടുകാൽ, മാധവി മന്ദിരം സെക്രട്ടറി ഹരികുമാർ, മാനേജർ രവിശങ്കർ, ആർ. അജയകുമാർ, ആർ.ഒ. അരുൺ, മോഹൻ രാജ്, ബാബു, അഹമ്മദ്ഖാൻ, ഋഷി .എസ്. കൃഷ്ണൻ, സജിൻ ലാൽ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

നെല്ലിമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്മൃതി സംഗമം കോവളം എം.എൽ.എ. അഡ്വ. എം. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സത്യകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.പി.സുനിൽ, ഷിജു തുടങ്ങിയവർ പങ്കെടുത്തു. വെൺപകൽ, പോങ്ങിൽ എന്നീ വാർഡുകളിൽ നടത്തിയ സ്മ്യതിസംഗമം ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ജി.സുരേഷ് കുമാർ, രാജശേഖരൻ തമ്പി , എസ് എം.സുരേഷ്, സാബു കുമാർ, പ്രേമകുമാരൻ നായർ, ഡി.രാജു തുടങ്ങിയവർ പങ്കെടുത്തു. അതിയന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ നടത്തിയ സ്മൃതിസംഗമം നഗരസഭ പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ബി. ശശാങ്കൻ അദ്ധ്യക്ഷത വഹിച്ചു.

എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിദിനത്തിൽ നെയ്യാറ്റിൻകരയിൽ സമരചരിത്ര സദസ് സംഘടിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ കെ.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ, സി.പി.ഐ ജില്ലാ എക്സി. അംഗം വെങ്ങാനൂർ ബ്രൈറ്റ്, എ.ഐ.വൈ.എഫ് സംസ്ഥാന എക്സി. അംഗം എ. എസ് ആനന്ദ് കുമാർ, ജില്ലാസെക്രട്ടറി ആർ. എസ് ജയൻ, നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി പി.എൽ പ്രശാന്ത്, പ്രസിഡന്റ് അഡ്വ.വിശാഖ് വി.വി എന്നിവർ പങ്കെടുത്തു.

ക്ഷീര കർഷക കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്മൃതി സംഗമം മുൻ എം.എൽ.എ ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നെയ്യാറ്റിൻകര അജിത്, അഡ്വ. എം. മുഹിനുദീൻ,ടി.വിജയകുമാർ, മണലൂർ ഗോപകുമാർ, പത്താംങ്കല്ല സന്തോഷ്, ദിലീപ്, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

‌ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ഡി.സി സി ജനറൽ സെക്രട്ടറി ജെ. ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അമരവിള വിൻസെന്റ് ഡി.സി.സി അംഗം അഡ്വ. ആർ. അജയകുമാർ, റ്റി സുകുമാരൻ, വഴിമുക്ക് ഹക്കിം, നിനോ അലക്സ്, അഡ്വ.സജിൻ ലാൽ , ആർ. വി രതീഷ്, വഴിമുക്ക് സെയ്യദ്, പുന്നക്കാട് സജു എന്നിവർ പങ്കെടുത്തു.

യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്രി സംഘടിപ്പിച്ച ദിനാചരണത്തിൽ കെ.പി.സി.സി സെക്രട്ടറി എസ്.കെ അശോക് കുമാർ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കൗൺസില‌ർ ഗ്രാമം പ്രവീൺ, സിന്തിൽ, കവളാകുളം രാജേഷ്,പത്മകുമാർ എന്നിവർ പങ്കെടുത്തു.