തിരുവനന്തപുരം: കിറ്റ് വിതരണം ചെയ്തതിന്റെ 11 മാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യുക, വേതന പാക്കേജ് പരിഷ്കരിക്കുക, സമ്പൂർണ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് റിട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന ധർണ സംഘടന സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും.