yogesh-guptha

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. യോഗേഷ് ഗുപ്‌തയെ ബെവ്‌കോ എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി. ഡി.ഐ.ജി എസ്.ശ്യാം സുന്ദറാണ് പുതിയ എം.ഡി. യോഗേഷ് ഗുപ്‌തയെ എ.ഡി.ജി.പി പൊലീസ് ട്രെയ്‌നിംഗെന്ന പുതിയ തസ്‌തിയിൽ നിയമിച്ചു.

ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയിൽ നിന്ന് മാറ്റി. ഷൗക്കത്തലിയാണ് സ്‌ക്വാഡിന്റെ പുതിയ എസ്‌.പി. ചൈത്രയ്‌ക്ക് റെയിൽവേ എസ്.പിയായാണ് പുതിയ നിയമനം. കെ.എ.പി രണ്ടാം ബറ്റാലിയൻ കമാൻഡന്റായി അജിത് കുമാറിനെ നിയമിച്ചു.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ രാഹുൽ ആർ.നായർ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിയും,. ആനന്ദ്.ആർ ഹെഡ്ക്വാർട്ടേഴ്സ് അഡീഷണൽ എ.ഐ.ജിയുമാകും.

മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിയായി കെ.വി. സന്തോഷിനേയും ,ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പിയായി കുര്യാക്കോസ് വി.യുവിനേയും നിയമിച്ചു. ഡി.മോഹനൻ( അസിസ്റ്റന്റ് ഇൻസ്‌പെക്‌ടർ ജനറൽ, പബ്ലിക്ക് ഗ്രീവൻസസ് ആന്റ് ലീഗൽ അഫയേഴ്‌സ്), അമോസ് മാമ്മൻ

( എസ്.പി, ടെലികോം), ശശിധരൻ.എസ്( എസ്.പി, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ,സ്പെഷ്യൽ സെൽ, കോഴിക്കോട്), രമേശ് കുമാർ പി.എൻ( എസ്.പി, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, എറണാകുളം റെയ്‌ഞ്ച്), സുനിൽ.എം.എൽ( എസ്.പി, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് (കോഴിക്കോട് റെയ്‌ഞ്ച്) എന്നിങ്ങനെയാണ് മറ്റു നിയമനങ്ങൾ.