വിതുര: മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെടുമങ്ങാട് അരശുപറമ്പ് തിരുവാങ്കോട്ടുകോണം പുത്തൻവീട്ടിൽ ചിത്രന്റെ ഭാര്യ സിജി ആർ.എസ് (36) ആണ് മരിച്ചത്. സെപ്തംബർ 25 ന് വൈകിട്ടാണ് സിജി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഒക്ടോബർ ഒന്നിന് വൈകിട്ട് മരിച്ചു. സംസ്കാരം വിതുര മാങ്കാട്ടുള്ള സിജിയുടെ വീട്ടുവളപ്പിൽ നടന്നു. മക്കൾ:നിതിൻ, ആരോമൽ. രഘുനാഥൻനായർ പിതാവും ശ്രീദേവി മാതാവുമാണ്.