varkala-kahar-ulghadanam-

കല്ലമ്പലം: അന്താരാഷ്ട്ര അഹിംസാ ദിനത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനവ സൗഹൃദ സംഗമം സംഘടിപ്പിച്ചു. കല്ലമ്പലം ജംഗ്ഷനിൽ നടന്ന സംഗമം വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എം.എം. താഹ അദ്ധ്യക്ഷത വഹിച്ചു. പി.എം. ബഷീർ, അഡ്വ.ബി. ഷാലി, ബി. ധനപാലൻ, അഡ്വ.എൻ. സന്തോഷ് കുമാർ, പള്ളിക്കൽ നിസാം, അനിൽകുമാർ മടവൂർ, കുടവൂർ നിസാം, ഗോപാലകൃഷ്ണൻനായർ നാവായിക്കുളം, പള്ളിക്കൽ നിഹാസ്, കോൺഗ്രസ് നേതാക്കന്മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.