gandhijayanthi

വിതുര:ജവഹർബാൽമഞ്ചിന്റെയും, കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ പദയാത്രനടത്തിയും,മധുരം വിതരണം ചെയ്തും ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു.പനയ്ക്കോട് മണ്ഡലം പ്രസിഡന്റ്എൻ.എസ്.ഹാഷിം അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ,ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ, മുബാറക്ക്സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്തംഗം എ.എം.ഷാജി, പഞ്ചായത്തംഗം പ്രതാപൻ,ജവഹർബാൽമഞ്ച് മണ്ഡലം ചെയർമാൻ ഷൈൻപുളിമൂട്, എച്ച്. പീരുമുഹമ്മദ്, വിജയരാജ്, പി.എസ്.അനിൽകുമാർ,ഷൗക്കത്ത്, സുരേഷ് ചമ്പോട്ടുപാറ, ചെറുവക്കോണം സത്യൻ, ഷിബു, ശ്യാംലാൽ, അഖിൽ, ബിജു, അർച്ചനാസനൽ, ആര്യ,സെൽവരാജ്, പനയ്ക്കോട് ശ്യാം, സ്വപ്നരാജ് മലയടിവേണു, അനന്തു,സുനന്ദ് എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷം തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ, കെ.എൻ. അൻസർ, തൊളിക്കോട് ഷംനാദ്, ഷെമിഷംനാദ്, തൊളിക്കോട്ഷാൻ,ജവാദ് പുളിമൂട്,സജീദ് എന്നിവർ പങ്കെടുത്തു. മാങ്കാട് അങ്കണവാടിയിൽ നടന്ന ഗാന്ധിജയന്തി ആഘോഷം പരപ്പാറ വാർഡ് മെമ്പർ ചായംസുധാകരൻ ഉദ്ഘാടനം ചെയ്തു. ഷീബ, ലിസി എന്നിവർ നേതൃത്വം നൽകി.