1

പൂവാർ: പൊഴിക്കരയിലെ നെയ്യാറിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പൂവാർ തെക്കേ തെരുവ് ജുമാമസ്ജിദിന് സമീപം സെയ്ദാലിയുടെ മകൻ മൊയ്നുദീന്റെ (17) മൃതദേഹമാണ് തമിഴ്നാട് വള്ളവിളയിൽ നിന്നു കണ്ടെത്തിയത്. ശനിയാഴ്ച വള്ളവിളയിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കരയ്ക്കടിഞ്ഞ വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്ക്കാരം നടന്നു.

പാറശാല ചെറുവാരക്കോണം സ്കൂളിലെ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥിയാണ്. അമ്മ:നസീറ. സഹോദരി: ഷാനിഫ.