വർക്കല: യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിദർശൻ 2021ന്റെ ജില്ലാതല ഉദ്ഘാടനവും ഗാന്ധികലോത്സവവും അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ നടന്നു. ഗാന്ധിജയന്തി വാരാഘോഷം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന നിർവാഹകസമിതി അംഗം അജീഷ്. എസ്.എസ്, ജില്ലാ കോ - ഓർഡിനേറ്റർ ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത് മിഷ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.എസ്. പൂജ ഗാന്ധിജയന്തി സന്ദേശം നൽകി. ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ. സുകുമാരൻ, എം. ഉമ്മർമാസ്റ്റർ എന്നിവരെ ആദരിച്ചു. ബിന്ദു. കെ.വി, ഷാജ് കുമാർ, പ്രവീൺ. എസ്.ആർ, സിനി.എസ്.ആർ, സുനിൽ. ജി, അജീഷ്.എസ്, സ്‌കൂൾ അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. ജില്ലാ ഉപസമിതി കൺവീനർ അരവിന്ദ് നന്ദി പറഞ്ഞു. രേഷ്മാ നായർ അനുസ്‌മരണ പ്രഭാഷണം നടത്തി. ജോർജ്ജ് പോൾ ഗാന്ധി ഗൂഗിൾ മീറ്റിലൂടെ സംസാരിച്ചു.