വെള്ളറട: പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാന്ധി അനുസ്‌മരണവും ക്ളീൻ ഓഫീസ് ഡ്രൈവിന്റെയും ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സിമി അദ്ധ്യക്ഷത വഹിച്ചു. ഷീലകുമാരി തുടങ്ങിയവർ സംസാരിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം പദ്മകുമാർ സ്വാഗതവും സെക്രട്ടറി കെ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.