പാറശാല: ഫാർമാർ പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തനം കേരളത്തിലെ കർഷകരുടെ ഉന്നമനത്തിന് കാരണമാകുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. ആഗോള തലത്തിലെ കാർഷിക വിപണിയിലെ മത്സരങ്ങളിൽ കരുത്താർജ്ജിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പാറശാല ബ്ലോക്ക് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ' ഗ്രാമ സമൃദ്ധി ' ഫാർമാർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്‌ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിസ്സ ജനറൽ സെക്രട്ടറി ഡോ.സി. സുരേഷ് കുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബെൻഡാർവിൻ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ചുസ്മിത, വാർഡ് മെമ്പർ എം. സുനിൽ, ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. സുരേഷ്‌കുമാർ, പുഞ്ചക്കരി സുരേന്ദ്രൻ, പാറശാല അഗ്രിക്കൾച്ചർ ഓഫീസർ, അഖില.എം.യു, ക്ഷീര വികസന ഓഫീസർ ശൈലജാദേവി എ.കെ, ലീഡ് ബാങ്ക് മാനേജർമാരായ അരുൺ വിഷ്ണു.ജി.എസ്, രഞ്ജിത്ത്, ഗ്രാമ സമൃദ്ധികമ്പനി ചെയർമാൻ എസ്. രാമചന്ദ്രൻ നായർ സി.ഇ.ഒ കുമാരി ജ്യോതി വി.എം എന്നിവർ സംസാരിച്ചു.