sivankutty

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മൂന്നാം ചരമ വാർഷികം യൂണിവേഴ്സിറ്റി കോളേജിൽ അലുമിനി അസോസിയേഷൻ ആചരിച്ചു. അനുസ്‌മരണ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. എസ്.പി. ദീപക് അദ്ധ്യക്ഷനായ ചടങ്ങിൽ ബാലാഭാസ്‌കറിന്റെ സുഹൃത്തുക്കളായ ജി. വേണുഗോപാൽ, ജാസി ഗിഫ്ട്, ഇഷാൻ ദേവ്, ബിനു ഐ.പി, ബി. സുനിൽ കുമാർ, ജോയ് തമലം, അഭിരാം എന്നിവർ സംസാരിച്ചു. കോളേജിലെ ബി.എസ്‌.സി വിദ്യാർത്ഥിനി ആഭ, പ്ലസ് ടു വിദ്യാർത്ഥി മിഥുൻ എന്നിവർ സംഗീതാർച്ചന നടത്തി.