തിരുവനന്തപുരം: ലയൺസ് ക്ലബ് ഒഫ് ട്രിവാൻഡ്രം ഇംപാക്ടും കുര്യാത്തി ആനന്ദ നിലയവും സംയുക്തമായി ഗാന്ധിജയന്തി ദിനത്തിൽ വയോജന ദിനാഘോഷം, മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ലയൺ എം.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. 50 വർഷമായി പ്രദേശത്ത് പത്ര വിതരണം നടത്തുന്ന ആറ്റുകാൽ ഗോപാലകൃഷ്ണനെയും വയോജനങ്ങളെയും മന്ത്രി ആദരിച്ചു. ആനന്ദ നിലയം ഓർഫണേജിലെ കുട്ടികൾക്ക് പഠനത്തിനായ മൊബൈൽ ഫോണുകളും കൈമാറി. റിട്ട.ഡി.എം.ഒ ഡോ.കെ.എസ്. സുകേഷ് കുമാറിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കൃഷ്ണ പൂജപ്പുര, ബി. അജയകുമാർ, എസ്. സനകൻ, ജെ.കെ സേതുമാധവൻ, ജി.ഹരിശങ്കർ, വി.സുന്ദരേശൻ, എൻ.വിനയകുമാരൻ നായർ, ആനന്ദ നിലയം മുൻ പ്രസിഡന്റ് എൻ.കെ. ഗോപാലകൃഷ്ണൻ നായർ,അഡ്വ. ഐസക് സാമുവൽ, ലയൺസ് ക്ളബ് സെക്രട്ടറി പ്രശാന്ത് ഫ്രെഡറിക്,ആനന്ദ നിലയം സെക്രട്ടറി കുര്യാത്തി ശശി എന്നിവർ പങ്കെടുത്തു.