നെടുമങ്ങാട്: മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിക്കാൻ കെല്പുള്ള ഒരേയൊരു പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. കോൺഗ്രസ് ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റി ഇറയാംകോട്ട് നടത്തിയ ഗാന്ധിസ്‌മൃതി സൗഹാർദ്ദ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എസ്.ആർ. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വെള്ളനാട് ശശി, ബ്ലോക്ക് പ്രസിഡന്റ് ബിന്ദുലേഖ, ഡി.സി.സി മെമ്പർമാരായ ജെ. ശോഭനദാസ്, ചെറിയകൊണ്ണി ഗോപാലകൃഷ്ണൻ, കെ.പി. ഹരിചന്ദ്രൻ, ഇറയാംകോട് രാധാകൃഷ്ണൻ, എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന കമ്മിറ്റി അംഗം മുണ്ടേല മോഹൻ, അരുവിക്കര പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ രമേശ് ചന്ദ്രൻ, കാച്ചാണി വാർഡ് മെമ്പർ ജി. സതീഷ് കുമാർ, ബ്ലോക്ക് സെക്രട്ടറിമാരായ തോപ്പിൽ ശശിധരൻ, കളത്തുകാൽ ഉണ്ണിക്കൃഷ്ണൻ, പീരുമുഹമ്മദ്, ബ്ലോക്ക് കമ്മിറ്റി അംഗം എസ്. ജയകുമാരി, ഭഗവതിപുരം ശ്രീകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജിൻ വെള്ളൂർക്കോണം, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുണ്ടല പ്രവീൺ, ചെറിയകൊണ്ണി ശശികുമാർ, ആനന്ദ്, അജിത്കൃഷ്ണ, ഇറയാംകോട് എസ്.ആർ. അരുൺകുമാർ, വാസുദേവൻ നായർ, പുഷ്പരാജ്, ഡോൺ ബോസ് കോ, സജു തുടങ്ങിയവർ നേതൃത്വം നൽകി.