photo

നെടുമങ്ങാട്: ശതാഭിഷിക്തനായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നെടുമങ്ങാട് യൂണിയൻ വനിതാസംഘം പ്രവർത്തകർ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി ആദരിച്ചു. നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ. മോഹൻദാസ്, കമ്മിറ്റിയംഗം ഗോപാലൻ റൈറ്റ്, വനിതാ യൂണിയൻ പ്രസിഡന്റ് ലതാകുമാരി, സെക്രട്ടറി കൃഷ്ണാ റൈറ്റ്, കമ്മിറ്റി അംഗങ്ങളായ അനിത ജെ.ഡി, സുനിത എന്നിവർ പങ്കെടുത്തു.