പാറശാല: നവരാത്രി പൂജകൾക്കായി തിരുവനന്തപുരത്തെത്തുന്ന വിഗ്രഹ ഘോഷയാത്രക്ക് ഇന്ന് രാവിലെ 11.30ന് അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ റവന്യു, ദേവസ്വം അധികൃതരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന സ്വീകരണ പരിപാടികളിൽ വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. തുടർന്ന് കേരള പൊലീസിലെ അശ്വാരൂഡ സേന നൽകുന്ന ഗാർഡ് ഓഫ് ഓണറിന് ശേഷമായിരിക്കും ഘോഷയാത്രയെ കേരളത്തിലേക്ക് നയിക്കുക.