കിളിമാനൂർ: മകന്റെ പേര് ചോദിച്ച് വീടിനകത്ത് കടന്ന മോഷ്ടാവ് കാഴ്ചശക്തിയും കേൾവിശക്തിയും കുറഞ്ഞ വൃദ്ധയുടെ ഒരു പവന്റെ മാല കവർന്നു. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം അയ്യപ്പൻകാവ് നഗർ കുന്നുവിളവീട്ടിൽ പൊന്നമ്മയുടെ (87) മാലയാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ഗവ.എച്ച്.എസ്.എസ് - അയ്യപ്പൻകാവ്നഗർ റോഡിനരികിലാണ് പൊന്നമ്മയുടെ വീട്. കാഴ്ച, കേൾവി കുറവുള്ള വൃദ്ധ ഒറ്റയ്‌ക്കാണ് ഇവിടെ താമസം. ബൈക്കിലെത്തിയയാൾ ഇളയ മകനായ ഓട്ടോ ഡ്രൈവർ ചന്ദ്രബാബുവിന്റെ വീടല്ലേ എന്ന് ചോദിച്ചു. വ്യക്തമായി കേൾക്കാനായി അടുത്തെത്തിയപ്പോൾ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് കിളിമാനൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.