തിരുവനന്തപുരം : സാമൂഹിക മാദ്ധ്യമങ്ങൾ മുഖേന സൗഹൃദവലയത്തിൽ കടന്നുകൂടി ശല്യമായി മാറുന്ന തട്ടിപ്പുസംഘങ്ങളുടെ കെണിയിൽപ്പെടാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. പരിഭ്രാന്തരാകുകയോ തട്ടിപ്പുകാർക്ക് പണം നൽകുകയോ ചെയ്യരുത്. തട്ടിപ്പുകൾക്ക് ഇരയാകുന്നവർ സൈബർ പൊലീസിൽ പരാതി നൽകണമെന്നും അദ്ദേഹം അറിയിച്ചു.