തിരുവനന്തപുരം: നേമം പാമാംകോട് സ്ട്രീറ്റ് ലൈറ്റ് അടിച്ചുപൊട്ടിച്ച നാലംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. പാമാംകോട് വടക്കേകുന്നുവിള വീട്ടിൽ ജിബിൻജോണിയെയാണ്‌ നേമം പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ മാർച്ച് 17നായിരുന്നു സംഭവം. രാത്രി 11.30ഓടെ ജിബിൻജോണിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം സ്ട്രീറ്റ് ലൈറ്റ് അടിച്ചുപൊട്ടിക്കുകയായിരുന്നു.

പ്രാദേശികമായുള്ള ചില പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണം. ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, വിജയൻ, സി.പി.ഒ ഗിരി എന്നിവരടങ്ങിയ സംഘമാണ് ഒന്നാം പ്രതിയായ ജിബിൻജോണിയെ പിടികൂടിയത്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.