മലയിൻകീഴ്: പാപ്പനംകോട് – മലയിൻകീഴ് റോഡിൽ ഓടനിർമ്മിക്കുന്നതിനിടെ സ്വകാര്യ കട ഉടമ പൊതുമരാമത്ത് ഉദ്യോഗസ്ഥനെ മർദ്ദിച്ചതായി പരാതി. റോഡ് നവീകരണത്തിന്റെ ഭാഗമായിട്ടാണ് ഓടനിർമ്മിക്കുന്നത്. വിളവൂർക്കൽ നാലാംകല്ല് ജംഗ്ഷന് സമീപത്തെ ടൈൽ ഷോപ്പിന്റെ മുന്നിൽ ഓട പണിയുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് കട ഉടമ സനൽകുമാർ എതിർത്തതാണ് തർക്കത്തിന് കാരണം.
സനൽകുമാറും മകനും ഷോപ്പിലെ ചില ജീവനക്കാരും ചേർന്ന് പൊതുമരാമത്ത് ഓവർസിയർ ജെ. പ്രസാദിനെ മർദ്ദിച്ചതായും അസഭ്യം വിളിച്ചതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മലയിൻകീഴ് പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ഉന്നതരുടെ ഇടപെടലിനു ശേഷമാണ് മർദ്ദനമേറ്റ ഓവർസീയറുടെ മൊഴിയെടുത്തതെന്നും ആക്ഷേപമുണ്ട്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിച്ചതായി സനൽകുമാറും പൊലീസിൽ പരാതി നൽകി.