തിരുവനന്തപുരം: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി സേവാദിനമായി ആചരിച്ചു. എല്ലാ താലൂക്കിലും
പിന്നാക്ക വിഭാഗങ്ങൾ താമസിക്കുന്ന കോളനികൾ ശുചീകരിച്ച് അണുവിമുക്തമാക്കിയും ഹൈജീൻ കിറ്റുകൾ വിതരണം ചെയ്തുമായിരുന്നു ദിനാചരണം.
പേരൂർക്കട ഹാർവിപുരം കോളനിയിൽ ഐ.ആർ.സി.എസ് സ്റ്റേറ്റ് സെക്രട്ടറി ജി. പദ്മകുമാർ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സന്തോഷ്, ട്രഷറർ മോഹനൻ എന്നിവർ പങ്കെടുത്തു. നെയ്യാറ്റിൻകര താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കുന്നത്തുകാൽ പഞ്ചായത്തിലെ കാലായിൽ
കട്ടച്ചൽവിള ലക്ഷംവീട് കോളനിയിലാണ് പരിപാടി സംഘടിപ്പിച്ചത്. നെയ്യാറ്റിൻകര തഹസീൽദാറും റെഡ്ക്രോസ് നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റുമായ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയർമാൻ പി.എച്ച്. ഹരികൃഷ്ണൻ, താലൂക്ക് ചെയർമാൻ മനോജ്, അഭിലാഷ്, വി.കെ. സജുകുമാർ എന്നിവർ സംസാരിച്ചു. ശുചീകരണ യജ്ഞത്തിന് പി. ഹരികുമാർ, ചിമ്മണ്ടി രാജൻ എന്നിവർ നേതൃത്വം നൽകി.
നെടുമങ്ങാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഗവൺമെന്റ് കോളേജിലായിരുന്നു ദിനാചരണം. താലൂക്ക് ചെയർമാൻ വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി പുലിപ്പാറ മണികണ്ഠൻ, കോളേജ് പ്രിൻസിപ്പൽ ഡോ.വി.എസ്. ജോയ് റെഡ്ക്രോസ് താലൂക്ക് വൈസ് ചെയർമാൻ സതീഷ്‌കുമാർ, ട്രഷറർ ഗോപാലകൃഷ്ണൻ, ജില്ലാ നേതൃസമിതി അംഗം ഗംഗാധര ശർമ, ശശിധരൻപിള്ള, രാജലക്ഷ്മി, സുഭാഷ് ചന്ദ്രൻ, അജികുമാർ, രാമചന്ദ്രൻനായർ, മോഹനൻ, ബിനുകുമാർ, ഉഴമലയ്ക്കൽ ബാബു, പ്രൊഫ. സുജൻ, രാജേഷ്, എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു. നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പൊലീസ് സ്റ്റേഷൻ, എ.എസ്.പി ഓഫീസ് എന്നിവിടങ്ങളിൽ ശുചീകരണവും നടന്നു.
ചിറയിൻകീഴ് താലൂക്കിൽ നടന്ന ദിനാചരണം തഹസീൽദാർ മനോജ് ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് സൊസൈറ്റി സ്റ്റേറ്റ് ജനറൽ സെക്രട്ടറി പത്മകുമാർ മുഖ്യാതിഥിയായി. ജില്ല വൈസ് ചെയർമാൻ അഖിലേഷ്, താലൂക്ക് ചെയർമാൻ ഹരി ജി. ശാർക്കര, ജനറൽ സെക്രട്ടറി മധുസൂദനൻ എന്നിവർ പങ്കെടുത്തു. വർക്കല താലൂക്കിൽ നടന്ന ദിനാചരണം വർക്കല ഡിവൈ.എസ്.പി നിയാസ് ഉദ്ഘാടനം ചെയ്തു. ഐ.ആർ.സി.എസ് സ്റ്റേറ്റ് സെക്രട്ടറി ജി. പദ്മകുമാർ മുഖ്യാതിഥിയായി. ജില്ലാ വൈസ് ചെയർമാൻ അഖിലേഷ്, താലൂക്ക് ചെയർമാൻ എസ്. സജീവൻ, സെക്രട്ടറി ദിനേശൻ എന്നിവർ സംസാരിച്ചു. കാട്ടാക്കട താലൂക്കിൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം കാട്ടാക്കട തഹസീൽദാർ നിർവഹിച്ചു. റെഡ് ക്രോസ് സൊസൈറ്റി ജില്ലാ സെക്രട്ടറി സന്തോഷ്, ട്രഷറർ മോഹനൻ, താലൂക്ക് ചെയർമാൻ ഗിരീഷ്, ജനറൽ സെക്രട്ടറി അശോകൻ എന്നിവർ നേതൃത്വം നൽകി.