1

പൂവാർ: ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റുചെയ്തു. പുല്ലുവിള കൊച്ചുപള്ളി പറമ്പ് പുരയിടത്തിൽ വർഗീസാണ് (40) അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയിലാണ് ഇയാൾ ഭാര്യ ജെസിയെ മർദ്ദിച്ചത്. മാരകമായ മർദ്ദനത്തെ തുടർന്ന് ജെസിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ബോധം വന്നശേഷം ജെസി വീടിന് പുറത്ത് എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റ ജെസി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വർഗീസ് നിരന്തരം ഭാര്യയെ മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.