gandhi

കിളിമാനൂർ:പഴയ കുന്നുമ്മൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കിളിമാനൂർ ജംഗ്ഷനിൽ നടന്ന ഗാന്ധി സ്മൃതി സംഗമവും വാരാഘോഷവും ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി രമണി.പി.നായർ നിർവഹിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അടയമൺ മുരളിധരൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ ഷിഹാബുദ്ദീൻ, പി.സൊണാൾജ്, എൻ.ആർ ജോഷി,ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകൻ, ഡി.സി.സിഅംഗം ലളിത,ബ്ലോക്ക് ഭാരവാഹികളായ ഷമീം, മനോഹരൻ,ഹരി ശങ്കർ,പഞ്ചായത്തംഗം ശ്യാം നാഥ്,മണ്ഡലം ഭാരവാഹികളായ രമാ ദേവി,ബ്രഹ്മ ദത്ത,തങ്ക രാജ്,യൂത്ത് കോൺഗ്രസ് ഭാരവാഹി ആദേശ് എന്നിവർ പങ്കെടുത്തു.