കല്ലമ്പലം: കരവാരം പഞ്ചായത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണം പരാജയമെന്നും ഫണ്ടുകൾ നഷ്ടപ്പെടുത്തിയ പഞ്ചായത്തിൽ വികസന മുരടിപ്പാണെന്നും എൽ.ഡി.എഫ് ആരോപിച്ചു. പഞ്ചായത്തിന്റെ വികസന വിരുദ്ധ പ്രവർത്തനത്തിനെതിരെ എൽ.ഡി.എഫ് സൂചനാ സമരം നടത്തി.
പഞ്ചായത്ത് പടിക്കൽ നടത്തിയ ധർണ സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റിയംഗം കെ. സുഭാഷ് ഉദ്ഘാടനം ചെയ്തു. എസ്. മധുസൂദനക്കുറുപ്പ്, എസ്.എം. റഫീക്ക്, എം.കെ. രാധാകൃഷ്ണൻ, എസ്. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. അനുവദിച്ച പദ്ധതികൾ പൂർത്തിയാക്കാനോ ഏറ്റെടുക്കാനോ പുതിയ പദ്ധതികൾ കൊണ്ടുവരാനോ ബി.ജെ.പി തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികൾ ആലോചിക്കുന്നതായി എൽ.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.