തിരുവനന്തപുരം: കേരളത്തിലെ റേഷൻ വ്യാപാരികൾ വിതരണം ചെയ്‌ത കിറ്റിന് കമ്മീഷൻ സർക്കാർ നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി. കൃഷ്ണപ്രസാദ് ധർണ ഉദ്ഘാടനം ചെയ്‌തു.
ജില്ലാ പ്രസിഡന്റ് തലയിൽ മധു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. അജിത്ത് കുമാർ, വർക്കിംഗ് പ്രസിഡന്റ് കാടാംമ്പുഴ മൂസ, സംസ്ഥാന ഭാരവാഹികളായ കെ.ബി. ബിജു, ഉഴമലയ്ക്കൽ വേണുഗോപാൽ, തൈക്കൽ സത്താർ, എൻ. ഷിജീർ കുറ്റിയിൽ, ശ്യാം, ശിവദാസ് വേലിക്കാട്, ശിശുപാലൻ നായർ, അംബുജാക്ഷൻ നായർ, സുരേഷ്, കവടിയാർ രാമചന്ദ്രൻ, ശ്രീകാര്യം നടേശൻ, ബഷീർ, ഹേമചന്ദ്രൻ, ജെയിംസ് വാഴക്കാല, ഗംഗാധരൻ ബാബു, ചന്ദ്രനാധു, അശോകൻ എന്നിവർ പങ്കെടുത്തു.